ജഗതിയുടെ മകള്‍ സിനിമയിലേക്ക്ജഗതിയുടെ വിവാഹേതരബന്ധത്തിലുള്ള മകള്‍ അടുത്തകാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അപകടത്തെതുടര്‍ന്ന് ജഗതി ആശുപത്രിയിലായ സമയത്താണ് ഈ ബന്ധം പുറത്തറിയുന്നത്. ഇപ്പോള്‍ പുതിയ വാര്‍ത്ത ജഗതിയുടെ ശ്രീലക്ഷ്മി സിനിമയിലഭിനയിക്കുന്നു എന്നതാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന അയ്യര്‍‌ ഇന്‍ പാക്കിസ്ഥാന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഫസലാണ്. ചിത്രം നിര്‍മ്മിക്കുന്നത് സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണിയാണ്. ടിനി ടോമും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Comments

comments