ചേട്ടായീസ് വരുന്നുഛായാഗ്രാഹകന്‍ പി. സുകുമാര്‍, നടന്‍ ബിജു മേനോന്‍, ഷാജുണ്‍ കാര്യാല്‍, സച്ചി, സുരേഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് രൂപം നല്കിയ സിനിമ നിര്‍മ്മാണ കമ്പനിയാണ് തക്കാളി ഫിലിംസ്. ഇവരുടെ ആദ്യ സംരഭത്തിന് ചേട്ടായീസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഷാജുണ്‍ കാര്യാല്‍ ആണ്. തിരക്കഥ സച്ചി എഴുതുന്നു. കൊച്ചി, പോണ്ടിച്ചേരി എന്നിവിടങ്ങള്‍ ലൊക്കേഷനാകുന്ന ചിത്രം ഈ മാസം ആരംഭിക്കും. ലാല്‍, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

Comments

comments