ചേട്ടായീസ് റിലീസിന് തയ്യാര്‍ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചേട്ടായീസ് നവംബര്‍ മുപ്പതിന് റിലീസ് ചെയ്യും. അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ ലാല്‍, ബിജുമേനോന്‍, പി. സുകുമാര്‍, സുരേഷ് കൃഷ്ണ, സുനില്‍ ബാബു എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ബിജു മേനോന്‍, ഷാജുണ്‍ കാര്യാല്‍, സുരേഷ് കൃഷ്ണ, സച്ചി, പി. സുകുമാര്‍ എന്നിവര്‍ ഉടമസ്ഥരായുള്ള തക്കാളി ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്‍റെ തിരക്കഥ സച്ചിയുടേതാണ്. സംഗീതം ദീപക് ദേവ്.

Comments

comments