ചേംബറിന്റെ വിലക്ക് വരുന്നുസിനിമ താരങ്ങള്‍ ടെലിവിഷനിലും, താരനിശകളിലും പങ്കെടുക്കുന്നതിനെതിരെ വര്‍ഷം തോറും വിലക്കുമായി ഫിലിം ചേംബര്‍ രംഗത്ത് വരാറുണ്ട്. മലയാള സിനിമ സജീവമാവുകയും, പല സിനിമകളും ലാഭം നേടുകയും ചെയ്യുന്ന ഈ അവസരത്തിലും ചേംബര്‍ പുതിയ നിരോധനനയങ്ങളുമായി രംഗത്തെത്തുന്നു. താരങ്ങള്‍ ടെലിവിഷന്‍ പരിപാടികളിലും, റിയാലിറ്റി ഷോകളിലും പങ്കെടുക്കരുത് എന്നാണ് ചേംബറിന്റെ നിര്‍ദ്ദേശം. അതുപോലെ സര്‍ക്കാരിന്റേതല്ലാത്ത അവാര്‍ഡ്ദാനചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. ഇപ്പോള്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത് തടയില്ലെന്നും ആഗസ്റ്റ് മുതല്‍ ഇത് തടയുമെന്നും ചേംബര്‍ പറയുന്നു. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് അമ്മ വ്യക്തമാക്കി. വീണ്ടും സിനിമാരംഗം കലുഷിതമാകുന്ന നാളുകളാണ് വരാന്‍ പോകുന്നത്.

Comments

comments