ചില മികച്ച ഡൗണ്‍ലോഡ്മാനേജേഴ്‌സ്.


നിങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് സ്ഥിരമായി ഡൗണ്‍ലോഡകള്‍ നടത്തുന്ന ആളാണെങ്കില്‍ ഡൗണ്‍ലോഡ് മനേജര്‍ പ്രോഗ്രാമുകള്‍ നിങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും. അതുപോലെ തന്നെ സ്ലോ അല്ലെങ്കില്‍ ഇടക്ക് കട്ടായിപോകുന്ന പ്രശ്‌നം നെറ്റിനുണ്ടെങ്കില്‍ ഇത് വളരെ ഉപകാരപ്രദമാണ്.
ഇവിടെ പറയുന്ന ഡൗണ്‍ലോഡ് മാനേജര്‍മാര്‍ എല്ലാം ഫ്രിയായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Download Accelerator Plus
ഇതൊരു ഫ്രീ ഡൗണ്‍ലോഡ് മാനേജരാണെന്നത് കൂടാതെ, ബില്‍റ്റ് ഇന്‍ വെബ് ബ്രൗസറുമുണ്ട്. ഡൗണ്‍ലോഡ് പോസ്, റെസ്യുമെ, വീഡിയോ പ്രിവ്യു എന്നിവ ഇതിലുണ്ട്. ഓണ്‍ലൈന്‍ വീഡിയോ ബഫറിങ്ങ് സൗകര്യവുമുണ്ട്.
http://download.cnet.com/Download-Accelerator-Plus/3000-2071_4-1003…
Free Download Manager
വളരെ മികച്ച ഡൗണ്‍ലോഡിങ്ങ് ക്ഷമതയുള്ള മാനേജരാണിത്. HTTP, HTTPS, FTP, BitTorrent എന്നിവക്ക് അനുയോജ്യമാണ്. യൂട്യൂബില്‍ നിന്ന് ഫ്‌ലാഷ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
http://www.freedownloadmanager.org/download.htm
GetGo Download Manager
മിക്കവാറും എല്ലാത്തരം ഫയലുകളും ഡൗണ്‍ലോഡ് ചെയ്യാനാവുന്ന ഡൗണ്‍ലോഡ് മാനേജരാണ് ഇത്. ബ്രോക്കണ്‍ ഫയലുകള്‍ റെസ്യും ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്. യുട്യബ് വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യാം.
http://download.cnet.com/GetGo-Download-Manager/3000-2071_4-1027702…

Comments

comments