ചാരക്കേസ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍ഐ.എസ്.ആര്‍.ഒ ചാരക്കേസ് ആധാരമാക്കി ഹിന്ദിയില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നമ്പി നാരായണന്റെ വേഷം ചെയ്യുന്നു. എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായ സി.പി സുരേന്ദ്രന്‍ ആണ് ചിത്രത്തിന്റെ രചന. ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1994 ല്‍ വ്യാജ ചാരക്കേസ് ഗൂഡാലോചനയെത്തുടര്‍ന്ന് അറസ്റ്റിലായ ശാസ്ത്രജ്ഞന്‍‌ നമ്പി നാരായണനെ അടുത്തകാലത്ത് കുറ്റവിമുക്തനാക്കിയിരുന്നു. നമ്പി നാരായണനുമായി ഏറെ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ചിത്രത്തിന് അനുമതി ലഭിച്ചത്.

Comments

comments