ചാന്ദ്നി സെല്ലുലോയ്ഡില്‍മലയാള സിനിമയിലെ ആദ്യ നായിക റോസിയെ കഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്യുന്ന സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ മഴവില്‍ മനോരമ ചാനലിലെ ജോസ്കോ ഇന്ത്യന്‍ വോയ്സ് എന്ന പരിപാടിയില്‍ പങ്കെടുത്ത ചാന്ദ്നി നായികയാകുന്നു. ജെ.സി ഡാനിയല്‍, റോസി എന്നിവരുടെ ജീവിതം പശ്ചാത്തലമാകുന്ന ഈ ചിത്രത്തില്‍ പ്രിഥ്വിരാജാണ് ജെ.സി ഡാനിയലിന്റെ വേഷത്തില്‍. ശ്രീനാവസന്‍, മംമ്ത മോഹന്‍ദാസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ചാന്ദ്നി ഇതിനകം മേജര്‍ രവിയുടെ ഒരു യാത്രയില്‍ എന്ന ഹ്രസ്വ ചിത്രത്തില്‍ പാടിയിട്ടുണ്ട്.

Comments

comments