ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്


Suresh Gopi To appear in front of the audience as Chakkochi again

രണ്‍ജി പണിക്കരും-ജോഷി കൂട്ടുകെട്ടിന്‍റെ ഹിറ്റി ചിത്രമായ ലേലത്തിലെ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടുമെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ആരുടെയും മനസിളക്കുന്ന വൈകാരികരംഗങ്ങളും നിറഞ്ഞ ചിത്രത്തിന്‍റെ കഥാതന്തു മദ്യവ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ട് കുടുംബങ്ങളുടെ കുടിപ്പകയായിരുന്നു. സുരേഷ് ഗോപിയുടെ കരിയറില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ആനക്കാട്ടില്‍ ചാക്കോച്ചിഇപ്പോള്‍ കുറച്ചുദിവസങ്ങായി വീണ്ടും ചര്‍ച്ചചെയ്യപ്പെടുകയാണ്. രണ്‍ജിപണിക്കളും ഷാജി കൈലാലും ചേര്‍ന്ന് ലേലത്തിന് രണ്ടാം ഭാഗമൊരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയെ നായകനാക്കിയുള്ള ഒരു ചിത്രത്തിനായി രണ്‍ജീ പണിക്കര്‍ തിരക്കഥാരചനയിലാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്തൊക്കെയായാലും ഒന്നാം ഭാഗത്തേക്കാള്‍ ശക്തമായ തിരക്കഥയും സംവിധാനമികവും ഉണ്ടെങ്കില്‍ മാത്രമേ രണ്ടാം ഭാഗം വിജയിക്കൂവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

English Summary : Suresh Gopi To appear in front of the Audience as Chakkochi again

Comments

comments