ചട്ടക്കാരി പൂര്‍ത്തിയായി


25 ദിവസങ്ങള്‍ കൊണ്ട് ചട്ടക്കാരി ചിത്രീകരണം പൂര്‍ത്തിയായി. പഴയ ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്തത് കെ.എസ് സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനാണ്. തിരുവന്തപുരത്തും, കൂനൂരിലുമായിരുന്നു ഷൂട്ടിംഗ്. ഹേമന്ത്, ഷംന കാസിം എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ചിത്രം പമ്മന്റെ നോവലിനെ ആധാരമാക്കിയാണ്.
ചിത്രത്തിന്റെ സംഗീത സംവിധാനം എം.ജയചന്ദ്രന്‍. ചിത്രം ജൂണില്‍ റിലീസ് ചെയ്യും. രേവതികലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ് നിര്‍മ്മാണം.

Comments

comments