ചട്ടക്കാരിയില്‍ പൂര്‍ണ്ണ നായിക1974 ല്‍ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചട്ടക്കാരി. ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഈ ചലച്ചിത്രം അക്കാലത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ഇപ്പോള്‍ സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവന്‍ ചട്ടക്കാരി റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ചിത്രം നിര്‍മ്മിക്കുന്നത് രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ്. ചിത്രത്തിലെ നായികയായ ജൂലിയുടെ വേഷം ചെയ്യുന്നത് പൂര്‍ണ്ണ (ഷംന കാസിം) ആണെന്നാണ് പുതിയ വാര്‍ത്ത.ഗ്ലാമര്‍ രംഗങ്ങളുള്ള വേഷമാണ് ഇത്. പഴയ ചിത്രത്തില്‍ ലക്ഷ്മി ചെയ്ത വേഷമാണ് ഇത്.
ചിത്രം മാര്‍ച്ചില്‍ തുടങ്ങും.

Comments

comments