ചട്ടക്കാരിക്കെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍സുരേഷ് കുമാര്‍ നിര്‍മ്മിച്ച് സന്തോഷ് സേതുമാധവന്‍ സംവിധാനം ചെയ്യുന്ന ചട്ടക്കാരി യുടെ റീമേക്കിന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ വിലക്ക്. അടുത്തമാസം 8 ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. 2009 ല്‍ കേരള നിയമസഭ പാസാക്കിയ നിയമമനുസരിച്ച് 25 രൂപക്ക് മുകളിലുള്ള ടിക്കറ്റിന്‍മേല്‍ മൂന്ന് രൂപ കള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് ഫണ്ടിലേക്ക് നല്കാമെന്ന് തീരുമാനിച്ചിരുന്നു. ജി. സുരേഷ് കുമാര്‍ ഇതിന്റെ ചെയര്‍മാനായിരുന്നു. എന്നാല്‍ ഇപ്പോള്‍ സുരേഷ് കുമാര്‍ ഈ തീരുമാനത്തിന് തുരങ്കം വെയ്ക്കുന്നു എന്നാരോപിച്ചാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുന്നത്. എന്നാല്‍ ചിത്രം പറഞ്ഞ ഡേറ്റില്‍ തന്നെ റിലീസ് ചെയ്യുമെന്ന് സുരേഷ് കുമാര്‍ പറയുന്നു.

Comments

comments