ചങ്ങമ്പുഴയുടെ ജീവിതം സിനിമയാകുന്നുപ്രിയനന്ദനന്‍ ചങ്ങമ്പുഴയുടെ ജീവിതത്തെ ആധാരമാക്കി സിനിമ സംവിധാനം ചെയ്യുന്നു. അരികിലുണ്ടായിരുന്നെങ്കില്‍ എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്. എം.കെ സാനു രചിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ള- നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന കൃതിയെ ആധാരമാക്കിയാണ് സിനിമ. ഷെമീര്‍ തകലില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചങ്ങമ്പുഴയായി വേഷമിടുന്നത് ഫഹദ് ഫാസിലാണ്. തിരക്കഥ രചിക്കുന്നത് സത്യന്‍ കോളങ്ങാട്.

Comments

comments