ഗ്ലാമറസാവാതെ ഷംനഗ്ലാമര്‍ വേഷങ്ങളില്‍ മാത്രമേ ഷംന കാസിമിനെ കാണാറുള്ളു. പക്ഷേ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടും ഏറെയൊന്നും ശ്രദ്ധനേടാന്‍ ഷംനക്ക് ഇനിയും സാധിച്ചിട്ടുമില്ല. എന്നാല്‍ പുതിയൊരു മലയാള ചിത്രത്തില്‍ ഷംന ഗ്ലാമര്‍ പരിവേഷമില്ലാതെ എത്തുന്നു. സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജേഷ് കെ.അബ്രാഹം സംവിധാനം ചെയ്യുന്ന ആറു സുന്ദരികളുടെ കഥ എന്ന ചിത്രത്തിലാണ് ഈ വേഷം. ലക്ഷിമി റായ്, നദിയാ മൊയ്തു, ലെന, സറീന വഹാബ്, ഉമങ്ങ് ജെയിന്‍ എന്നിവരും താരനിരയിലുണ്ട്. സ്പോര്‍ട്സ് പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ചിത്രമാണ് ഇത്. പ്രതാപ് പോത്തന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.

Comments

comments