ഗ്രാന്‍ഡ് മാസ്റ്ററിന്റെ കാമറാമാനെ മാറ്റിമോഹന്‍ ലാല്‍ നായകനാകുന്ന ഗ്രാന്‍ഡ്മാസ്റ്ററിന്റെ കാമറാമാനെ മാറ്റി. വിജയ് ഉലകനാഥനെ മാറ്റി വിനോദ് ഇല്ലംപള്ളിയെ നിയമിച്ചു. നീലത്താമര, മാടമ്പി, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജയ് ഉലകനാഥന്‍ നാലുദിവസത്തോളം വര്‍ക്ക് ചെയ്ത ശേഷം മറ്റൊരു ചിത്രം ചെയ്യാനായി പിന്‍മാറുകയായിരുന്നു. ഇയാള്‍ക്കെതിരെ നടപടിക്ക് പോകില്ലെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Comments

comments