ഗ്യാങ്ങസ്റ്റര്‍ വീണ്ടും മാറ്റിമമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന ഗ്യാങ്ങസ്റ്റര്‍ എന്ന ചിത്രം വീണ്ടും നീട്ടിവെയ്ക്കുന്നു. ഏറെക്കാലമായി പറഞ്ഞ് കേള്‍ക്കുന്ന ചിത്രം ഉടന്‍ ആരംഭിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. അതിനിടെ മമ്മൂട്ടിക്ക് പകരം ഫഹദ് ഈ ചിത്രത്തില്‍ വേഷമിടുന്നുവെന്ന വാര്‍ത്ത വിവാദവും സൃഷ്ടിച്ചു. ഇപ്പോള്‍ ഇടുക്കി ഗോള്‍ഡ് എന്ന പേരില്‍ നേരത്തെ അനൗണ്‍സ് ചെയ്ത ചിത്രം തുടങ്ങാനാണ് ആഷിഖ് അബുവിന്‍റെ നീക്കം.മമ്മൂട്ടിയുടെ തിരക്കും, ചിത്രത്തിന്‍റെ പേപ്പര്‍വര്‍ക്കുകള്‍ തീരാത്തതുമാണ് ചിത്രം മാറ്റിവയ്ക്കാന്‍ കാരണം. ദിലീഷ് നായര്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇടുക്കി ഗോള്‍ഡിന്റെ തിരക്കഥ തയ്യാറാക്കുന്നത്. സന്തോഷ് എച്ചിക്കാനത്തിന്‍റെ കഥയെ ആധാരമാക്കിയാണ് ഈ ചിത്രം. മണിയന്‍പിള്ളരാജു ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Comments

comments