ഗോവ ഫിലിം ഫെസ്റ്റിവലില്‍ നാല് മലയാള ചിത്രങ്ങള്‍2012 ലെ ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നാല് മലയാളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം, മധുപാലിന്റെ ഒഴിമുറി, ടി.വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍, അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു, കെ. ഗോപിനാഥിന്റെ ഇത്ര മാത്രം എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍. ആകെ പതിനെട്ട് ചിത്രങ്ങളാണ് ഇന്ത്യില്‍ നിന്നുള്ളത്. ബുദ്ധദേവ് ദാസ് ഗുപ്തയുടെ നേതൃത്വത്തിലുള്ള പാനലിനായിരുന്നു ചിത്രങ്ങളുടെ തെരഞ്ഞെടുക്കല്‍‌ ചുമതല. നവംബര്‍ ഇരുപത് മുതല്‍ മുപ്പത് വരെയാണ് ഫിലിം ഫെസ്റ്റിവല്‍. ആങ് ലീ സംവിധാനം ചെയ്ത ലൈഫ് ഓഫ് പി എന്ന ത്രിഡി സിനിമയാണ് ഉദ്ഘാടന ചിത്രം.

Comments

comments