ഗോള്‍ഡില്‍ കാര്‍ത്തിക


ട്രാഫികിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തില്‍ കാര്‍ത്തിക നായികയാകുന്നു. ലെനിന്‍ രാജേന്ദ്രന്റെ മകര മഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക സിനിമയിലെത്തിയത്. മൂന്ന് വനിത അത്‌ലറ്റുകളുടെ കഥയാണ് ഗോള്‍ഡ് എന്ന ചിത്രം പറയുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. മുന്‍കാല നടി രാധയുടെ മകളാണ് കാര്‍ത്തിക. തമിഴില്‍ ഇപ്പോള്‍ അന്നക്കൊടിയും കൊടിവീരനും എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കാര്‍ത്തിക ഇപ്പോള്‍.

Comments

comments