ഗൂഗിള്‍ ക്രോം മെമ്മറി യൂസേജ് കുറക്കാം.


ഗൂഗിള്‍ക്രോമും, ഫയര്‍ഫോക്‌സുമാണല്ലോ ഇന്ന് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ബ്രൗസറുകള്‍. ഇവയുടെ ഒരു പ്രശനമെന്നത് റാമിന്റെ വര്‍ദ്ധിച്ച ഉപയോഗമാണ്. കൂടുതല്‍ ടാബുകള്‍ ഓപ്പണ്‍ ചെയ്താല്‍ കംപ്യൂട്ടര്‍ സ്ലോ ആകും. പഴയ കംപ്യൂട്ടറുകളില്‍ മിക്കപ്പോഴും സ്റ്റക്കാവുന്ന പ്രശ്‌നവും ഉണ്ട്. മെമ്മറി യൂസേജ് കുറക്കാനുള്ള ചില ടിപ്‌സുകല്‍ ഇവിടെ പറയാം.
* റാമിന്റെ ഉപയോഗം ഇന്‍സ്റ്റാള്‍ ചെയ്ത ആഡ് ഓണിന്റെയും, ഓപ്പണ്‍ചെയ്ത ടാബിനെയും ആശ്രയിച്ചാണ്. ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആഡ്ഓണുകളില്‍ അനാവശ്യമായത് ഒഴിവാക്കുക.
Tools > Extensions എടുത്ത് ആവശ്യമില്ലാത്തവ ഒഴിവാക്കുക.
* ഇന്‍ബില്‍റ്റ് ഫഌഷ് പ്ലഗിന്‍ ഉപയോഗിക്കുക.
ക്രോം ഷോര്‍ട്ട് കട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Shortcut ല്‍ Target fieldല്‍ chrome.exe എന്നതിന് ശേഷം സ്‌പേസ് ഇട്ട് –enable-internal-flash എന്ന് നല്കുക.
OK നല്കുക.

* Shift+Esc നല്കി ടാസ്‌ക് മാനേജര്‍ ഓപ്പണ്‍ ചെയ്യുക. ഇത് മെമ്മറി യൂസേജിന്റെ വ്യക്തമായ ചിത്രം നിങ്ങള്‍ക്ക് നല്കും.

Comments

comments