ഗിന്നസ് പക്രു സിനിമ സംവിധാനം ചെയ്യുന്നുപൊക്കക്കുറവ് കൊണ്ട് ശ്രദ്ധേയനായ നടന്‍ ഗിന്നസ് പക്രു(അജയന്‍) സിനിമ സംവിധാനം ചെയ്യുന്നു. നിലവില്‍ സിനിമയില്‍ നായകനായി അഭിനയിച്ച ഏറ്റവും പൊക്കം കുറഞ്ഞ വ്യക്തി എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ പേരുള്ള പക്രു സിനിമസംവിധാനത്തിലൂടെ ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകന്‍ എന്നകാര്യത്തിലും ഗിന്നസ് ബുക്കിലെത്തിയേക്കും. കുട്ടിയും കോലും എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നതും പക്രു തന്നെയാണ്.

Comments

comments