ഗാവിന്‍ അന്തരിച്ചുനിരവധി ഇന്ത്യന്‍ ഭാഷകളിലുള്ള സിനിമകളിലഭിനയിച്ച ഗാവിന്‍ അന്തരിച്ചു. 90 കളില്‍ പുറത്തിറങ്ങിയ ത്രിദേവ്, സഡക്, കരണ്‍അര്‍ജ്ജുന്‍, മൊഹ്‌റ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ആനവാല്‍ മോതിരം, സീസണ്‍, ജാക്ക്‌പോട്ട് തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിച്ചിരുന്നു. ബ്രിട്ടനില്‍ ജനിച്ച ഗാവിന്‍ ഏറെക്കാലമായി ഇന്ത്യയിലാണ് താമസിച്ചിരുന്നത്. ബോഡിബില്‍ഡിങ്ങില്‍ നിന്നാണ് സിനിമയിലെത്തിയത്. അമിത ആല്‍ക്കഹോള്‍ ഉപയോഗത്തെ തുടര്‍ന്ന് രോഗബാധിതനായിരുന്നു. നാല്പത്തെട്ട് വയസായിരുന്നു മരിക്കുമ്പോള്‍.

Comments

comments