ഗാനമോഷണം പ്രിഥ്വിരാജിന് വാറന്‍റ്പ്രിഥ്വിരാജ് നിര്‍മ്മിച്ച ഉറുമി എന്ന ചിത്രത്തിലെ ഗാനം പകര്‍പ്പവകാശലംഘനമാണെന്ന് കാണിച്ച് കനേഡിയന്‍ ഗായിക ലൊറീന നല്കിയ പരാതിയില്‍ പ്രിഥ്വിരാജിന് ദല്‍ഹിഹൈക്കോടതിയുടെ വാറന്റ്. ദീപക് ദേവ് സംഗീതം നല്തിയ ചിത്രത്തിലെ ഒരു ഗാനം മോഷണമാണെന്നാണ് ആരോപണം. സെപ്തംബര്‍ 24 ന് കോടതി നിര്‍മ്മാതാക്കളായ പ്രിഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവരെ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ദീപക് ദേവ് മാത്രമേ ഹാജരായുള്ളു. തുടര്‍ന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. ഡിസംബര്‍ നാലിനാണ് ഇനി ഹാജരാകേണ്ടത്. സിനിമ പൈറസിക്കെതിരെ കടുത്ത നിലപാടുകളെടുക്കുന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ഇത്തരം നിയമങ്ങള്‍ ബാധകമല്ലേയെന്നാണ് പ്രേക്ഷകരുടെ മനസില്‍ ഉയരുന്ന ചേദ്യം.

Comments

comments