ഗര്‍ഭകാലം ക്യാമറയിലാക്കാന്‍ ശ്വേത മേനോന്‍തന്റെ ഗര്‍ഭകാലം സിനമയില്‍ ചിത്രീകരിക്കാന്‍ ശ്വേത മേനോന്‍ ബ്ലെസിയുമായി സഹകരിക്കുന്നു. ശ്വേത മേനോന്റെ ഭര്‍ത്താവ് ശ്രീവല്‍സന്‍ മേനോന്‍ ഇതിന് സമ്മതം നല്കി. ഒരു സ്ത്രീയുടെ ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള പല അവസ്ഥകള്‍ ഈ സിനിമയിലൂടെ ബ്ലെസി അവതരിപ്പിക്കുന്നു. ഗര്‍ഭകാലത്തെ രോഗാവസ്ഥ പോലെ കാണുന്ന സമൂഹത്തോടുള്ള വിയോജിപ്പും ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്നു. രണ്ട് വര്‍ഷം മുമ്പാണ് ബ്ലെസി ഈ ചിത്രത്തിനായി തിരക്കഥ എഴുതുന്നത്.

Comments

comments