ക്രിസ്പി ചിക്കന്‍സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തോടെ മലയാളസിനിമയില്‍ പുതിയ ഒരു ശാഖ കൂടി തുറന്നു. പാചകം വിഷയമാക്കിയ സിനിമകള്‍ പിന്നീട് വന്നു തുടങ്ങി. ഇത്തരത്തില്‍ അവസാനം വിജയം നേടിയ ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. പുതുമുഖ സംവിധായകന്‍ മജോ മാത്യു തന്റെ ആദ്യ സംവിധാന സംരംഭത്തിനും വിഷയമാക്കുന്നത് ഭക്ഷണം തന്നെ. ക്രിസ്പി ചിക്കന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നഗരത്തില്‍ ഫാസ്റ്റ് ഫുഡ് കട ന‌ടത്തുന്ന യുവാക്കളുടെ കഥയാണ് പറയുന്നത്. കലാഭവന്‍ നവാസ്, ടോണി, നിശാന്ത് സാഗര്‍, പക്രു, മിഥില, ഡീംപിള്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments