ക്രിസ്തുമസിന് അഞ്ച് ചിത്രങ്ങള്‍ഈ വര്‍ഷം ക്രിസ്തുമസിന് അഞ്ച് ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തും. ഇതിലാദ്യമെത്തുക ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഡാ തടിയാ എന്ന ചിത്രമാണ്. വന്‍താരനിരയൊന്നുമില്ലെങ്കിലും 22 ഫിമെയില്‍ കോട്ടയത്തിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഇപ്പോള്‍ തന്നെ ചിത്രം ശ്രദ്ധ നേടിയിട്ടുണ്ട്. പതിനൊന്ന് ചിത്രങ്ങളുടെ പരാജയത്തിന് ശേഷം മമ്മൂട്ടിയുടെ ഭാഗ്യപരീക്ഷണമാണ് ബാവുട്ടിയുടെ നാമത്തില്‍. രഞ്ജിത് തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് ഏറെക്കാലത്തെ ഇടവേളക്ക് ശേഷം സിനിമയില്‍ മടങ്ങിയെത്തിയ ജി.എസ്. വിജയനാണ്. ചിത്രത്തിന്‍റെ വര്‍ക്കുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മോഹന്‍ലാലിന്‍റെ ആക്ഷന്‍ ചിത്രം കര്‍മ്മയോദ്ധയാണ് മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം. ഖാണ്ഡഹാറിന്‍റെ പരാജയത്തിന് ശേഷം മേജര്‍ രവി സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം. ബി. ഉണ്ണികൃഷ്ണന്‍ പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ലവ് മി. ഗ്രാന്‍ഡ് മാസ്റ്ററിന് ശേഷം വ്യത്യസ്ഥമായ പ്രമേയവുമായാണ് ഈ ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. വിനയന്‍ സംവിധാനം ചെയ്യുന്ന ത്രി ഡി ചിത്രം ഡ്രാക്കുള 2012 ക്രിസ്തുമസിന് തീയേറ്ററുകളിലെത്തും.

Comments

comments