ക്യാപ്റ്റന്‍ രാജു വീണ്ടും സിനിമ സംവിധാനം ചെയ്യുന്നുഇതാ ഒരു സ്‌നേഹഗാഥ എന്ന ചിത്രത്തിന് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാപറ്റന്‍ രാജു തന്റെ പുതിയ സംവിധാന സംരഭവുമായി വരുന്നു. മലയാളത്തിലെ ഇന്നും ഓര്‍മ്മിക്കപ്പെടുന്ന പവനായി എന്ന കഥാപാത്രവുമായാണ് ക്യാപ്റ്റന്‍ രാജുവിന്റെ വരവ്. നാടോടിക്കാറ്റിലെ പവനായി വീണ്ടുമെത്തുന്ന ചിത്രം ഹാസ്യചിത്രമായാണ് സംവിധായകന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. നടന്‍ വിജയരാഘവന്റെ മകന്‍ ദേവദേവന്‍, പിങ്കി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. പി.വി എബ്രഹാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments