കോമഡി ആക്ടര്‍ നിയാസ് ബക്കര്‍ നായകനാകുന്ന മഞ്ഞ


Niyaz Becker Hero in Manja

മലയാള സിനിമയില്‍ ഹാസ്യനടനായി വന്ന് പിന്നീട് നായകന്മാരായി തിളങ്ങിയവരുടെ നിരയിലേക്ക് നിയാസ് ബക്കറും. ഇഷ്ടം, ഗ്രാമഫോണ്‍, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യ വേഷം ചെയ്ത് ശ്രദ്ധേയനായ നിയാസ് നായകനാകുന്ന ചിത്രത്തിന് ‘മഞ്ഞ’ എന്നാണ് പേരിട്ടിരിക്കുന്നത്. ബിജോയി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗ്രാമീണനെയാണ് നിയാസ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഷമ്മി തിലകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രമേഷ് പിഷാരട‌ിയും അശോകനുമാണ് മറ്റ് താരങ്ങള്‍.

English Summary : Niyaz Backer Hero in Movie Manja

Comments

comments