കോബ്ര വിഷുവിന്കിങ്ങ് ആന്‍ഡ് കമ്മിഷണര്‍ക്ക് ശേഷം മമ്മൂട്ടിയുടെ വിജയ പ്രതീക്ഷയുള്ള ചിത്രമാണ് കോബ്ര. ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം വിഷുവിന് റിലീസ് ചെയ്യും. ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുമുണ്ട്. പത്മപ്രിയ, കനിഹ എന്നിവരാണ് നായികമാര്‍. ലാലു അലക്‌സ്,മണിയന്‍ പിള്ളരാജു, ബാബു ആന്റണി, ജഗതി,സലിംകുമാര്‍ എന്നിവര്‍ അഭിനയിക്കുന്നു.അലക്‌സ് പോളാണ് സംഗീതസംവിധാനം. എംപറര്‍ സിനിമയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രില്‍ 12 ന് തീയേറ്ററുകളിലെത്തും.

Comments

comments