കോബ്രക്ക് ലാഭം!വിമര്‍ശനങ്ങള്‍ ഏറെ കേട്ടെങ്കിലും മമ്മൂട്ടി-ലാല്‍ ടീമിന്റെ കോബ്ര നഷ്ടമാവില്ലെന്ന് കണക്ക് കൂട്ടല്‍. മൂന്ന് കോടിക്കടുത്ത് ചെലവ് വന്ന ചിത്രം രണ്ടാഴ്ചകൊണ്ട് ഇത് കളക്ട് ചെയ്തു. കൂടാതെ സാറ്റലൈറ്റ് റൈറ്റ് കൂടി വില്‍ക്കുമ്പോള്‍ നഷ്ടമുണ്ടാവില്ല. അടുത്തകാലത്തായി ഏറെ പ്രതീക്ഷകളോടെ പുറത്തിറക്കിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം വന്‍ പരാജയങ്ങളാവുന്ന കാഴ്ചയാണ്. കോബ്ര സാമ്പത്തിക നഷ്ടമാവാത്തത് മമ്മൂട്ടിക്ക് ആശ്വാസത്തിന് വക നല്കുന്നു.

Comments

comments