കോടികള്‍ ചെലവഴിച്ച് സണ്‍ ഓഫ് അലക്സാണ്ടര്‍കോടികള്‍ മുടക്കി വന്‍ പ്രൊജക്ടായാണ് സണ്‍ ഓഫ് അലക്സാണ്ടറുടെ നിര്‍മ്മാണം. സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗം എന്ന നിലയില്‍ ഈ ചിത്രം നേരത്തെ തന്നെ സംസാരവിഷയമാണ്. ആരാണ് നായകന്‍ എന്നതായിരുന്നു സസ്പെന്‍സ്. നാളെ ദുബായിലെ ചടങ്ങിലാണ് ചിത്രത്തിന്റെ തുടക്കം. ഈ ചടങ്ങിലാണ് നായകനെയും, മറ്റ് വിവരങ്ങളും പ്രഖ്യാപിക്കുന്നത്. തമിഴ് സംവിധായകന്‍ പേരരശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജ്മല്‍ ഹസന്‍, ബൈജു ആദിത്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജക്കായ് ചെലവഴിക്കുന്നത് ഒരു കോടിരൂപയാണെന്നാണ് വാര്‍ത്തകള്‍.

Comments

comments