കോക്ടെയില്‍‌ തമിഴിലേക്ക്മലയാളത്തില്‍ വിജയം നേടിയ കോക്ടെയില്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നു. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു സസ്പെന്‍സ് ചിത്രമായിരുന്നു കോക്ക്ടെയില്‍. അനൂപ് മേനോന്‍, ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് അരുണ്‍കുമാര്‍ അരവിന്ദായിരുന്നു. സംവൃത സുനില്‍, അപര്‍ണനായര്‍ എന്നിവരായിരുന്നു നായികമാര്‍. തമിഴില്‍ നായികയാകുന്നത് രാധിക ആപ്തെയാണ്. മറ്റ് താരനിര്‍ണ്ണയങ്ങള്‍ നടന്നുവരുന്നു. മലയാളത്തില്‍ വ്യത്യസ്ഥമായ പ്രമേയം കൊണ്ട് ശ്രദ്ധനേടിയ കോക്ടെയില്‍ പക്ഷേ ബട്ടര്‍ഫ്ലൈ ഓണ്‍ വീല്‍ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ കഥ അതേപടി അടിച്ചുമാറ്റിയതാണ്. ചിത്രം നിര്‍മ്മിച്ചത് മിലന്‍ ജലീലായിരുന്നു.

Comments

comments