കൊച്ചടിയാനില്‍ ശോഭനപ്രശസ്ത നടിയും, ഡാന്‍സറുമായ ശോഭന രജനീകാന്തിന്റെ പുതിയ ചിത്രമായ കൊച്ചടിയാനില്‍ അഭിനയിക്കുന്നു. ഒരു പ്രധാന വേഷമാണ് ശോഭന ചെയ്യുന്നത് എന്നാണ് വാര്‍ത്ത. രണ്ട് തവണ ദേശീയ അവാര്‍ഡ് നേടിയ ശോഭന അടുത്തകാലത്തായി നൃത്തരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അടുത്തിടെ ‘പോടാ..പോടി’ എന്നൊരു തമിഴ് ചിത്രത്തില്‍ ശോഭന അഭിനയിച്ചിരുന്നു.
രജനീകാന്തുമൊത്ത് ദളപതി എന്ന ചിത്രത്തില്‍ ശോഭന മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
രജനീകാന്തിന്റെ മകള്‍ ഐശ്വര്യ സംവിദാനം ചെയ്യുന്ന കൊച്ചടിയാന്‍ എന്ന ചിത്രത്തില്‍ കത്രീന കൈഫും അഭിനയിക്കുന്നുണ്ട്. കെ.എസ് രവികുമാറാണ് സ്‌ക്രിപ്റ്റ്. സംഗീതം എ.ആര്‍.റഹ്മാന്‍. ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും.

Comments

comments