കേരള ഗവണ്‍മെന്റ് സിനിമ നിര്‍മ്മാണ മേഖലയില്‍കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സിനിമ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്കാനൊരുങ്ങുന്നു. ഇതോടൊപ്പം തീയേറ്ററുകളുടെ നവീകരണത്തിനും, പുതിയ മള്‍ട്ടിപ്ലെക്‌സുകള്‍ നിര്‍മ്മിക്കുന്നതിനും സാമ്പത്തിക സഹായം നല്കും. ഫിനാന്‍സ് മിനിസ്റ്റര്‍ കെ.എം മാണിയാണ് ഈ പദ്ധതി അനൗണ്‍സ് ചെയ്തത്. രണ്ട് കോടി രൂപ വരെ ഒരു ചിത്രത്തിന് ലോണ്‍ ലഭിക്കും. കാളിദാസ ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് 75 ലക്ഷം രൂപയുടെ ചെക്ക് കെ.എം മാണി കൈമാറി.

Comments

comments