കേരളത്തില്‍ വൈഡ് റിലീസിങ്ങ് ആരംഭിക്കുന്നുഫെബ്രുവരി മുതല്‍ കേരളത്തില്‍ സിനിമകളുടെ വൈഡ് റിലീസിങ്ങ് ആരംഭിക്കുന്നു. തിയേറ്ററുകളെ സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയും അതനുസരിച്ച് തീയേറ്ററുകളെ ക്ലാസിഫൈ ചെയ്യുകയും ചെയ്തു. പല തീയേറ്ററുകളും ശോചനീയമായ അവസ്ഥയിലാണെന്നും കമ്മിറ്റി കണ്ടെത്തി. 102 കേന്ദ്രങ്ങളില്‍ റിലീസാവാമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു.
ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നിരുന്നാലും വൈകാതെ റിലീസിങ്ങ് കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഇതെച്ചൊല്ലി ഒരു സിനിമ സമരം വീണ്ടും ആരംഭിച്ചു കൂടായ്കയില്ല.

Comments

comments