കെ. ബി ഗണേഷ് കുമാര്‍ ടെലിവിഷന്‍ രംഗത്തേക്ക്തിരുവനന്തപുരം: മന്ത്രി പദവി രാജിവെച്ചതോടെ ഒതുങ്ങി കഴിയുന്ന കെ. ബി ഗണേഷ് കുമാര്‍ ടെലിവിഷന്‍ അവതാരകനാകുന്നു. ഏഷ്യാനെറ്റിലെ ജനപ്രിയ ടോക്ക്‌ഷോയായ ‘നമ്മള്‍ തമ്മിലി’ന്റെ അവതാരകനായാണ് ഗണേഷ് എത്തുന്നത്.

ഗണേശ്കുമാറിന്റെ മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ച് യു.ഡി.എഫില്‍ പ്രതിസന്ധി തുടരുന്ന വേളയിലാണ് ഇങ്ങനെയൊരു തീരുമാനം. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ എടുക്കുന്നതിനോട് നേരത്തേ കോണ്‍ഗ്രസിലെ പ്രബല വിഭാഗം എതിര്‍ത്തിരുന്നു. ഇതിന് പുറമെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി ജോര്‍ജ് ഗണേശനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിസഭയിലെത്താന്‍ കഴിയില്ലെന്ന് ഗണേശിന് തന്നെ മനസിലായിക്കഴിഞ്ഞു.

ഏഷ്യാനെറ്റിലെ മികച്ച പരിപാടികളിലൊന്നായിരുന്ന ‘നമ്മള്‍ തമ്മില്‍’ ആര്‍. ശ്രീകണ്ഠന്‍നായരിലൂടെ ഏറെ ജനപ്രിയമായി മാറിയിരുന്നുവെങ്കിലും ശ്രീകണ്ഠന്‍ നായര്‍ ഏഷ്യാനെറ്റില്‍ നിന്നും വിട്ടതോടെ ഈ ടോക്ക് ഷോയുടെ അവതാരകന്‍ പിന്നീട് ജോണ്‍ ബ്രിട്ടാസായിരുന്നു. എന്നാല്‍ ബ്രിട്ടാസ് വീണ്ടും കൈരളിയിലേക്ക് മടങ്ങിയതോടെയാണ് ‘നമ്മള്‍ തമ്മില്‍’ അവതാരിപ്പിക്കാന്‍ പുതിയ ആളിനെ തേടിയത്. സിനിമാ സീരിയല്‍ നടനായതിനാല്‍ ഗണേഷ് കുമാറിന് ഈ റോള്‍ ഭംഗിയായി ചെയ്യാന്‍ കഴിയുമെന്നാണ് ചാനലുകാര്‍ പ്രതീക്ഷിക്കുന്നത്.

Comments

comments