കൃഷിക്കാരനായി മമ്മൂട്ടിഷിബു ഗംഗാധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പ്രെയ്‌സ് ദ ലോര്‍ഡ് എന്ന ചിത്രത്തില്‍ മമ്മൂട്ടി പാലാക്കാരന്‍ കര്‍ഷകന്റെ വേഷത്തില്‍. പ്രമുഖ സാഹിത്യകാരന്‍ സക്കറിയയുടെ ഇതേ പേരിലുള്ള നോവലൈറ്റിനെ ആധാരമാക്കിയാണ് ചിത്രം. ഹാസ്യ പശ്ചാത്തലമുള്ള കഥയില്‍ നാട്ടിന്‍ പുറത്ത് ഒതുങ്ങി ജീവിക്കുന്ന കൃഷിക്കാരനാണ് മമ്മൂട്ടി. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ടി.പി ദേവരാജനാണ്. റീല്‍സ് മാജിക്കിന്റെ ബാനറില്‍ മനോജ് മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നു.

Comments

comments