
നവാഗതനായ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാന്റും കോട്ടുമെല്ലാം അഴിച്ചുവെച്ച് നിവിന്‍ പോളി തനി നാടന്‍ കര്‍ഷകനാകുന്നു. ഓം ശാന്തി ഓശാന എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ വൈറ്റ് കോളർ ജോലി സ്വപ്നം കാണുന്ന ഇന്നത്തെ യുവ തലമുറയിൽ നിന്നും വ്യത്യസ്തനായി കൃഷിയിലൂടെ പരീക്ഷണം നടത്തി കൂടുതൽ വരുമാനമുണ്ടാക്കാൻ ശ്രമിക്കുന്ന ഗിരി എന്ന ചെറുപ്പക്കാരനെയാണ് നിവിൻ അവതരിപ്പിക്കുന്നത്. ആദ്യമായാണ് നിവിന്‍ ഒരു കർഷകന്റെ വേഷത്തിൽ എത്തുന്നത്. നസ്രിയയാണ് ഈ ചിത്രത്തിൽ നായിക. നിവിനെ ഇഷ്ട്ടപ്പെടുന്ന ഒരു മെഡിക്കൽ സ്റ്റുഡന്റ്റ് ആയ പൂജ മാത്യു എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസൻ, അജു വർഗീസ്, രണ്‍ജി പണിക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഡാഡി കൂൾ എന്ന ചിത്രം നിർമ്മിച്ച ആൽവിൻ ആന്റണിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
English Summary : Niin Pauly to Play Farmer