കുടുംബത്തിന്റെ പിന്തുണയാണ് വിവാഹശേഷവും സിനിമയില്‍ തുടരാന്‍ കാരണം: കനിഹ


Kaniha - Keralacinema
Family support made me continue in film industry even after marriage

വിവാഹശേഷവും സിനിമയില്‍ സജീവമായി തുടരുന്നതിനു കാരണം കുടുംബത്തിന്റെ പിന്തുണയാലാണെന്ന് തെന്നിന്ത്യന്‍ സിനിമാതാരം കനിഹ. വയനാട് പ്രസ്സ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മറ്റു ജോലി ചെയ്യുന്ന സ്ത്രീകള്‍ വിവാഹശേഷം വീണ്ടും ജോലിക്ക് പോകുന്നതു പോലെ തന്നെയാണ് സിനിമയും. വിവാഹശേഷം സ്ത്രീകള്‍ ജോലിക്ക് പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കനിഹ പറഞ്ഞു. തുടര്‍ന്നും അഭിനയിക്കാന്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ്ണ പിന്തുണയുണ്ട്. വിവാഹശേഷം ആറ് വര്‍ഷം അമേരിക്കയിലായിരുന്നു. ഇപ്പോള്‍ ചെന്നൈയിലാണ് സ്ഥിരതാമസം. കുട്ടി ജനിച്ചതോടെ ജീവിതത്തില്‍ തിരക്കേറിയെങ്കിലും സിനിമയെ മാറ്റിനിര്‍ത്തിയിട്ടില്ല. നല്ല കഥാപാത്രങ്ങളെ ലഭിച്ചാല്‍ അഭിനയിക്കാന്‍ എന്നും തയ്യാറാണ്. മലയാളത്തില്‍ മമ്മൂട്ടിയോടൊപ്പം നാല് ചിത്രങ്ങളിലും മോഹന്‍ലാലിനോടൊപ്പം രണ്ട് ചിത്രങ്ങളിലും അഭിനയിച്ചു. അര്‍ത്ഥവത്തായ സിനിമകള്‍ കൂടുതലും രൂപപ്പെടുന്നത് മലയാളത്തിലാണ് കനിഹ പറഞ്ഞു.

English Summary: Family support made me continue in film industry even after marriage

Comments

comments