കുഞ്ഞളിയന്‍ വരുന്നുബ്യൂട്ടിഫുളിന്റെ വിജയത്തിന് ശേഷം ജയസൂര്യയുടെ പുതിയ ചിത്രം ഇന്ന് റിലീസാവും. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞളിയന്‍ 60 കേന്ദ്രങ്ങളിലാണ് റിലീസ്. ഹാപ്പി ഹസ്ബന്‍ഡ്‌സിന് ശേഷം സജി ഒരുക്കുന്ന ചിത്രമാണ് ഇത്. മിക്ക കോമഡി താരങ്ങളും ഇതില്‍ അഭിനയിക്കുന്നു.
പണക്കാരാനാകാന്‍ കൊതിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇത്. മൂന്ന് പെങ്ങന്‍മാരാണ് ഇയാള്‍ക്ക്. ഗള്‍ഫില്‍ പോയി വെറും കയ്യോടെവരുന്ന ഇയാളെ കൂട്ടുകാരന്‍ പണക്കാരനായി ചിത്രീകരിക്കുന്നു. കോമഡി നിറഞ്ഞ തിരക്കഥ തയ്യാറാക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. സംഗീതം എം.ജി ശ്രീകുമാര്‍. അനന്യയാണ് നായിക. സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന വേഷം ചെയ്യുന്നു.

Comments

comments