കുഞ്ചാക്കോ ബോബന്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍മുംബൈ പോലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാവും. ഹൗ ഓള്‍ഡ് ആര്‍ യു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ്. റോഷന്‍ സംവിധാനം ചെയ്ത കാസനോവ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങളുടെ തിരക്കഥകളും ഇവരുടേതായിരുന്നു. റോമന്‍സിന്റെ വിജയത്തിന് ശേഷം ഓര്‍ഡിനറിയുടെ സംവിധായകന്‍ സുഗീതിന്റെ പുതിയ ചിത്രം ത്രി ഡോട്ട്സിലാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ലാല്‍ ജോസിന്റെ ഇമ്മാനുവേലിലും കുഞ്ചാക്കോക്ക് റോളുണ്ട്.

Comments

comments