കുഞ്ചാക്കോ ബോബന്‍റെ ലോ പോയന്‍റ് ഉടന്‍ വരുന്നു


Kunjacko Boban - Keralacinema
Kunjacko Boban – Keralacinema
അഡ്വ. സത്യ വളരെ സൂക്ഷ്മമായി കേസുകളെ സമീപിക്കുന്ന ബുദ്ധിമാനായ വക്കീലാണ്. സത്യം കണ്ടെത്താന്‍ ഏതറ്റവും വരെ പോകാന്‍ സത്യ തയാറാണ്. വളരെ എളുപ്പത്തില്‍ തീര്‍ക്കാവുന്ന ഒരു കേസുമായി ഒരിക്കല്‍ മായ എന്ന സ്ത്രീ സത്യയുടെ അടുത്തെത്തി. എന്നാല്‍ ആ കേസ് അഡ്വ. സത്യെ വല്ലാതെ വലച്ചുകളഞ്ഞു. കൂടുതല്‍കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് അയാള്‍ക്കു പോകേണ്ടിവന്നു. സത്യയുടെയും മായയുടെയും ജീവിതപ്രശ്‌നങ്ങളുമായി എത്തുകയാണ് ലോ പോയന്റ്. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സത്യയായി കുഞ്ചാക്കോ ബോബന്‍ പുതിയ ഗെറ്റപ്പില്‍ എത്തുന്നു. കുഞ്ചാക്കോ ബോബന്‍ ആദ്യമായി വക്കീല്‍ കുപ്പായമണിയുന്ന ചിത്രമാണ് ലോ പോയന്റ്. കൃഷ്ണകുമാര്‍, നെടുമുടി വേണു, ജോയ് മാത്യു, പി. ബാലചന്ദ്രന്‍, കെ.പി.എസി.ലളിത, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.

English Summary: kunjacko boban’s law point will come soon

Comments

comments