കീർത്തി സുരേഷ് വീണ്ടും തമിഴ് ചിത്രത്തിൽ


മലയാളത്തിൽ നിന്നും തമിഴ് സിനിമയിലേക്ക് ചേക്കേറിയ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ കീർത്തി സുരേഷ്.താരം ഇപ്പോൾ കോളീവുഡിന്റെയും പ്രിയങ്കരിയായി മാറിയിരിക്കുകയാണ്.തമിഴിൽ കീർത്തി ആദ്യം അഭിനയിച്ചത് വിക്രം പ്രഭുവിനൊപ്പം ‘ഇതു എന്ന മായം’ എന്ന ചിത്രത്തിലാണ്. അതിന് ശേഷം ശിവകാർത്തികേയന്റോടൊപ്പം ‘രജനിമുരുകൻ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് കീർത്തിയിപ്പോൾ. അടുത്തതായി മറ്റൊരു ചിത്രത്തിന് വേണ്ടിയും താരം കരാറൊപ്പിട്ടു കഴിഞ്ഞു. ബോബി സിംഹയുടെ ‘പാന്പു സട്ടൈ’ എന്ന ചിത്രത്തിലാണ് നടി അടുത്തതായി അഭിനയിക്കുന്നത്. മനോബാലയും രാധികയുടെ മാജിക് ഫ്രെയിമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആദം ദാസനാണ് ‘പാന്പു സട്ടൈ’ സംവിധാനം ചെയ്യുന്നത്. സതുരംഗ വേട്ടൈ എന്ന ചിത്രത്തിലേതു പോലെ ഡാർക്ക് കോമഡിയായിരിക്കും ഈ ചിത്രമെന്നാണ് റിപ്പോർട്ടുകൾ.

Keerthi Again in Tamil film

Comments

comments