കാസനോവ ജനുവരി 27 ന്മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രം കാസനോവ ജനു.27 റിലീസാവും. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം രണ്ടു വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ഭൂരിഭാഗവും വിദേശരാജ്യങ്ങളിലാണ് ചിത്രീകരിച്ചത്.വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.മോഹന്‍ലാലിന് ശ്രേയ, റോമ, സഞ്ജന, ഡിംപിള്‍, ലക്ഷ്മിറായ് എന്നീ അഞ്ച് നായികമാരാണ്. തിരക്കഥ ബോബി സഞ്ജയ്.
സംഗീതം അല്‍ഫോന്‍്‌സ്, ഗോപി സുന്ദര്‍, ഗൗരി ലക്ഷ്മി. കോണ്‍ഫിഡന്റ് സിനിമയുടെ ബാനറില്‍ ഡോ. സി.ജെ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 200 ഓളം തീയേറ്ററുകളില് ചിത്രം റിലീസ് ചെയ്യും.

Comments

comments