കാവ്യ മാധവന് നായകന്‍ കൈലാഷ്നീലത്താമരയിലൂടെ മലയാളത്തില്‍ നായകനായെത്തിയ കൈലാഷ് പിന്നീട് മികച്ച വേഷങ്ങള്‍ ലഭിക്കാതെ സിനിമ രംഗത്ത് തുടരുകയായിരുന്നു. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കൈലാഷിന് നായകവേഷമാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ നായികയാകുന്നതാകട്ടെ കാവ്യ മാധവനും. ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് കൈലാഷിന് മികച്ച ഒരു റോള്‍ കിട്ടുന്നത്. ഹരികുമാര്‍ അവസാനം സംവിധാനം ചെയ്ത് സദ്ഗമയ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയായിരുന്നു നായകന്‍. എന്നാല്‍ ചിത്രം തീയേറ്ററില്‍ യാതൊരു ചലനവും സൃഷ്ടിച്ചില്ല.

Comments

comments