കാവ്യ മാധവന്‍ ആഷിഖ് അബു ചിത്രത്തില്‍അഞ്ച് സംവിധായകര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ച് സുന്ദരികള്‍. ആഷിഖ് അബു, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ച് വിഭാഗങ്ങളാണ് ചിത്രത്തിലുള്ളത്. അമ്മ, മകള്‍, കാമുകി, ഭാര്യ, നായിക എന്നിവയാണിവ. ഇതില്‍ നായിക എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. ഇതില്‍ നായികാവേഷത്തിലഭിനയിക്കുന്നത് കാവ്യ മാധവനാണ്. കാവ്യയുടെ ആഷിഖ് അബുവുമൊന്നിച്ചുള്ള ആദ്യ ചിത്രമാണ് ഇത്. ബിജു മേനോനാണ് ഈ ചിത്രത്തിലെ നായകന്‍.

Comments

comments