കാന്‍സര്‍ ഭേദമായി; മനീഷ തിരിച്ചെത്തുന്നുക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന നടി മനീഷ കൊയ്‌രാള തിരിച്ചെത്തുന്നു. അണ്ഡാശയത്തില്‍ കാന്‍സര്‍ ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് 2012ലാണ് മനീഷ ചികിത്സയ്ക്കായി ന്യൂയോര്‍ക്കിലേയ്ക്ക് പോയത്. ട്വിറ്ററിലൂടെയാണ് താന്‍
തിരിച്ചെത്തുന്ന കാര്യം മനീഷ അറിയിച്ചിരിക്കുന്നത്. രോഗം പൂര്‍ണമായും ഭേദപ്പെട്ടുവെന്നും വൈകാതെ സാധാരണജീവിതത്തിലേയ്ക്ക്
തിരിച്ചെത്തുമെന്നുമാണ് മനീഷ ട്വീറ്റ് ചെയ്തിരിക്കുന്നത്. ലെനിന്‍ രാജേന്ദ്രന്റെ ചിത്രമായ ഇടവപ്പാതിയുടെ ഷൂട്ടിങ്ങിനിടെയാണ് മനീഷ കൊയ്രാള രോഗബാധിതയായത്. അതിനാല്‍ത്തന്നെ ലെനിന്‍ താരമെത്താന്‍ കാത്തിരിക്കുകയാണ് ചിത്രം പൂര്‍ത്തിയാക്കാന്‍. നേപ്പാള്‍ സ്വദേശിനിയായ മനീഷ കൊയ്രാള 1991ലാണ് ബോളിവുഡിലെത്തിയത്.ഒട്ടേറെ ഹിന്ദിച്ചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും മനീഷ നായികയായി. അവസാനമായി പുറത്തിറങ്ങിയ ചിത്രം രാംഗോപാല്‍ വര്‍മ്മയുടെ ഭൂത്റിട്ടേണ്‍സാണ്.

Comments

comments