കഹാനി ചെയ്യുന്നില്ലെന്ന് ദിലീപ്മഞ്ജു വാര്യരുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട ഏറെ വാര്‍ത്തകള്‍ അടുത്തിടെ പ്രചരിക്കുന്നുണ്ട്. അതിലൊന്നായിരുന്നു കഹാനി എന്ന ഹിന്ദി ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നും, മഞ്ജു വാര്യര്‍ അതില്‍ നായികയാകുന്നുമെന്നുമുള്ള വാര്‍ത്ത. എന്നാല്‍ ഇത്തരത്തിലൊരു ആലോചന നടത്തിയിട്ടില്ലെന്ന് ദിലീപ് പറയുന്നു. കഹാനിയുടെ നിര്‍മ്മാതാവായ സുരേഷ് നായരും ഈ വാര്‍ത്ത നിഷേധിച്ചു. എന്നാല്‍ കാര്യങ്ങള്‍ ഒത്തുവന്നാല്‍ മലയാളത്തില്‍ ഈ ചിത്രം പുറത്തിറക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പറയുന്നു. കഹാനിയില്‍ വിദ്യ ബാലന്‍ അവതരിപ്പിച്ച വേഷം മലയാളത്തില്‍ ഏറ്റവുമിണങ്ങുക മഞ്ജു വാര്യര്‍ക്കാവുമെന്നും സുരേഷ് നായര്‍ പറയുന്നു.

Comments

comments