കസ്തൂരിരാജയുടെ മലയാള ചിത്രം വരുന്നുപ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകനും, നടന്‍ ധനുഷിന്‍റെ പിതാവുമായ കസ്തൂരി രാജ മലയാള ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു. തൊണ്ണൂറുകളില്‍ സിനിമ നിര്‍മ്മാണ രംഗത്ത് സജീവമായിരുന്ന സിംപിള്‍ പ്രൊഡക്ഷന്‍സാണ് ക്ലോസ് ഫ്രണ്ട്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്. സിംപിള്‍ ബഷീറിന്‍റെ മകന്‍ തന്നെയാണ് ചിത്രത്തിലെ നായകനും. ഒരു തമിഴ് സംവിധായകന്‍റെ മലയാളത്തിലെ ചിത്രം എന്ന നിലയിലും, ഏറെക്കാലമായി സിനിമ നിര്‍മ്മാണത്തില്‍ നിന്ന് മാറിനിന്ന സിംപിള്‍ പ്രൊഡക്ഷന്‍സിന്‍റെ ചിത്രം എന്ന നിലയിലും ക്ലോസ് ഫ്രണ്ട്സിന് പ്രാധാന്യമുണ്ട്.

Comments

comments