കര്‍മ്മയോദ്ധ പുരോഗമിക്കുന്നുമേജര്‍ രവി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കര്‍മ്മയോദ്ധയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കാണാതായ ഒരു പെണ്‍കുട്ടിയെ അന്വേഷിക്കുന്ന ഇന്‍വെസ്റ്റിഗേറ്റിവ് ഓഫിസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ഇതില്‍ അഭിനയിക്കുന്നത്. രാജിവ് പിള്ള ഒരു പോലീസ് ഓഫിസറുടെ വേഷത്തില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൂന്ന് നായികമാരാണ് ചിത്രത്തില്‍. ആശ ശരത്, ബിനീഷ് കൊടയേരി എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ട്. മുംബൈ, മൂന്നാര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. റെഡ് റോസ് ക്രിയേഷന്‍സ്, എം.ആര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് എം.ജി ശ്രീകുമാര്‍. എഡിറ്റിങ്ങ് ഡോണ്‍ മാക്സ്.

Comments

comments