കര്‍മ്മയോദ്ധ ആഗസ്റ്റില്‍ തുടങ്ങുന്നുഖാണ്ഡഹാറിന്റെ പരാജയത്തിന് ശേഷം വീണ്ടും മേജര്‍ രവി-മോഹന്‍ലാല്‍ ഒന്നിക്കുന്ന ചിത്രമാണ് കര്‍മ്മയോദ്ധ. ചേസ് എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം നല്കിയ പേര്. ഒരു കുറ്റാന്വേഷണ ചിത്രമാണ് ഇത്. ആഗസ്റ്റ് 17 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതിയതും സംവിധായകന്‍ തന്നെയാണ്. ബിജു മേനോന്‍, കലിംഗ ശശി, രാജിവ് പിള്ള, മുരളി ശര്‍മ്മ, രമ്യ നമ്പീശന്‍, ഐശ്വര്യ ദേവന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഹനീഫയും, മേജര്‍ രവിയുടെ തന്നെ എം.ആര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments