കര്‍മ്മയോദ്ധക്കെതിരെ പരാതിക്രിസ്തുമസ് റിലീസായി തീയേറ്ററിലെത്താനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം കര്‍മ്മയോദ്ധക്കെതിരെ പരാതി. മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേത് തന്റെ കഥയാണെന്ന് അവകാശപ്പെട്ട് തിരക്കഥാകൃത്ത് റെജി മാത്യുവാണ് പരാതി നല്കിയത്. തന്റെ കയ്യില്‍ നിന്ന് കഥ വാങ്ങിയ മേജര്‍ രവി പക്ഷേ തനിക്ക് ക്രെഡിറ്റ് നല്കിയിട്ടില്ലെന്നാണ് റെജി മാത്യു പറയുന്നത്. എന്നാല്‍ മെക്സിക്കന്‍ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഈ ചിത്രമെന്നാണ് സംവിധായകന്‍ പറയുന്നത്. കര്‍മ്മയോദ്ധയില്‍ ഒരു എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്

Comments

comments